സീറോ മലബാർ സഭയുടെ ഇരങ്ങാലക്കുട രൂപതാംഗമായ ഫാദർ റീസ് വടക്കാശ്ശേരിക്കെതിരെ പോസ്‌കോ കേസ്. മാള പ്ലാവിൻമുറി സെൻ്റ്‌മേരീസ് പള്ളി വികാരിയായിരുന്ന ഇയാൾ കഴിഞ്ഞ വർഷം പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും പ്രതിയെ പിടിച്ചിട്ടില്ലെന്ന് മാള പോലീസ് പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി ഇയാൾ വിദ്യാർത്ഥിയെ നിരന്തര പീഡനത്തിന് വിധേയമാക്കിയിരുന്നു. മാനസികമായി തകർന്ന കുട്ടി സ്കൂളിലെ തൻ്റെ കൂട്ടുകാരികളോട് വിവരം പറഞ്ഞിരുന്നു. അവരാണ് മാതാപിതാക്കളെ വിവരമറിയിച്ചത്. കഴിഞ്ഞ ആഴ്ച പരാതി നൽകിയെങ്കിലും പ്രതി ഒളിവിൽ പോയി. വൈദികനെ അറസ്റ്റ് ചെയ്യാൻ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്