ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണം..ആലപ്പുഴയിൽ CPIM ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി….


ആലപ്പുഴ: ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ചുവെന്ന ആരോപണത്തെ തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി.വലിയ മരം ബ്രാഞ്ച് സെക്രട്ടറി സുധീറിനെയാണ് പുറത്താക്കിയത്. ആലപ്പുഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനാണ് സുധീർ. ബർത്ത് ഡേ ആഘോഷത്തിന് ഇടയിലാണ് ജീവനക്കാരന്റെ സ്വർണമാല പ്രതി കവർന്നത്.മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം മാല നഗരത്തിലെ ഒരു സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ പണയം വെക്കാനായി മോഷ്ടിച്ച വ്യക്തി കൊണ്ടുവന്നിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്ന ജീവനക്കാരി ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയായിരുന്നു.

തുടർന്ന് മോഷണ വിവരം പുറത്തായതോടെ ഉടമസ്ഥന് മാല തിരികെയേൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കി. ഇതോടെ ആലപ്പുഴ സൗത്ത് പൊലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചിരുന്നു. മൂന്ന് പവന്റെ മാലയാണ് ബർത്ത് ഡേ ആഘോഷത്തിനിടെ കവർന്നത്. സംഭവത്തെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറിയായ ഇയാൾക്കെതിരെ നടപടിയെടുക്കുകയായിരുന്നു


أحدث أقدم