കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ CPMന്റെ സമ്മാനക്കൂപ്പൺ പിരിവ്


കണ്ണൂർ: പിണറായിയിൽ കൊലക്കേസ് പ്രതികളെ രക്ഷിക്കാൻ  മെഗാസമ്മാനപദ്ധതിയും കൂപ്പൺ പിരിവും. ഇഎംഎസ് ഗ്രന്ഥശാലയുടെ പേരിലാണ് പിരിവ്. ആർഎസ്എസ് പ്രവർത്തകൻ രമിത്ത് വധം ഉൾപ്പടെ ഏഴോളം കേസുകളുടെ നടത്തിപ്പിനാണ് പണപ്പിരിവ് ആരംഭിച്ചിരിക്കുന്നത്.

സിപിഎമ്മിന് കീഴിലുള്ളതാണ് പിണറായിയിലെ ഇഎംഎസ് ഗ്രന്ഥശാല. കൊലക്കേസ് പ്രതികളെ സംരക്ഷിക്കാനാണ് മെഗാസമ്മാന പദ്ധതി നടപ്പിലാക്കുന്നതെന്നാണ് വിമർശനം. ആർഎസ്എസ് പ്രവർത്തകൻ രമിത്തിനെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ ഏഴിലധികം കേസിലെ പ്രതികളെ സംരക്ഷിക്കാനാണ് പണപ്പിരിവ്. കേസ് വാദിക്കാനായി 90 ലക്ഷത്തിലധികം രൂപ പിരിച്ചെടുക്കണം എന്നാണ് ഗ്രന്ഥശാലയുടെ നിർദ്ദേശം.

കാർ, ബൈക്ക്, ലാപ്ടോപ്പ്, റഫ്രിജറേറ്റർ, ടെലിവിഷൻ എന്നിവ ഉൾപ്പെടെ 15-ലധികം സമ്മാനങ്ങളാണ് മെഗാ സമ്മാനപദ്ധതിയിൽ  ഉൾപ്പെടുത്തിയിരിക്കുന്നത്. സമാന പദ്ധതിക്കെതിരെ  വലിയ വിമർശനമാണ് സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ അടക്കം ഉയരുന്നത്.
أحدث أقدم