സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു


പൂജ വയ്പൂമായി ബന്ധപ്പെട്ടാണ് അവധി. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10 ന് വൈകിട്ടാണ് പൂജവെയ്പ്.

ഈ സാഹചര്യത്തില്‍ 11 ന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സര്‍ക്കാര്‍ കലണ്ടറില്‍ ഒക്ടോബര്‍ 10 നാണ് പൂജവെയ്പ്പ് രേഖപ്പെടുത്തിയിരിക്കുന്നത്. 11 ന് അവധി പ്രഖ്യാപിച്ചിരുന്നില്ല. പുസ്തകങ്ങള്‍ പൂജ വെച്ചതിന് ശേഷമുള്ള ദിവസം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

നവരാത്രിയിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ് പൂജ വയ്പ്പ്. എല്ലാ വർഷവും ഒമ്പത് ദിവസം മാത്രം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം ഈ വർഷം 11 ദിവസമാണ് ഉണ്ടാകുക. പഠനോപകരണങ്ങൾ ആയുധങ്ങൾ സരസ്വതി ദേവിയ്ക്ക് മുന്നിൽ സമർപ്പിക്കുന്ന ചടങ്ങാണ് പൂജ വയ്പ്പ്. കൊല്ലൂർ മൂകാംബികയിൽ മഹാനവമി ഒക്ടോബർ 11നായിരിക്കും. 12ന് വിജയദശമി നാളിൽ വിദ്യാരംഭം നടക്കും.
أحدث أقدم