ഓഗസ്റ്റ് 30 നായിരുന്നു സംഭവം. താങ്കളുടെ പേരിൽ തായ്‍വാനിലേക്ക് അയച്ച കൊറിയറിൽ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുണ്ട്. ഇവയെല്ലാം എയ൪പോ൪ട്ടിൽ കസ്റ്റംസ് പിടിച്ചു വെച്ചിരിക്കുകയാണ്. ഇങ്ങനെ പറഞ്ഞാണ് കൊറിയ൪ കമ്പനിയിൽ നിന്നെന്ന വ്യാജേന പരാതിക്കാരിക്ക് ആദ്യം ഫോൺ വന്നത്. തൊട്ടുപിന്നാലെ താങ്കൾ അറസ്റ്റിലാണെന്ന് പറഞ്ഞ് മുംബൈ ക്രൈംബ്രാഞ്ചിൽനിന്ന് സ്കൈപ്പിൽ വിഡിയോ കോളുമെത്തി. പിന്നാലെ റിസ൪വ് ബാങ്ക്, സിബിഐ എന്ന പേരിൽ വീണ്ടും കോളെത്തി.