الصفحة الرئيسيةTop Stories ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്…സഞ്ജുവിന് അതിനിര്‍ണായകം… Kesia Mariam أكتوبر 12, 2024 0 ഇന്ത്യ – ബംഗാദേശ് മൂന്നാം ട്വന്റി 20 ഇന്ന് നടക്കും. ഹൈദരാബാദില്‍ വൈകിട്ട് ഏഴിനാണ് കളിതുടങ്ങുക. ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും തൂത്തുവാരാന്‍ ടീം ഇന്ത്യ. സീനിയര്‍ താരം മുഹമ്മദുള്ളയുടെ അവസാന ട്വന്റി 20യില്‍ ആശ്വാസ ജയത്തിനായി ബംഗ്ലാദേശ്. പരമ്പര സ്വന്തമാക്കിയതിനാല്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കും. സഞ്ജു സാംസണ്, അഭിഷേക് ശര്‍മ്മ ഓപ്പണിംഗ് കൂട്ടുകെട്ട് തുടരും. നിതീഷ് കുമാര്‍ റെഡ്ഡിയും റിങ്കു സിംഗും തകര്‍ത്തടിക്കുന്നത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ആശ്വാസം.