ഹമാസ് ആക്രമണത്തിൽ രക്ഷപ്പെട്ട ഇസ്രയേൽ യുവതി 22-ാം ജന്മദിനത്തിൽ ആത്മഹത്യ ചെയ്തു

 


ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതി പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോഡറിനെ (പിടിഎസ്ഡി) തുടര്‍ന്ന് ആത്മഹത്യ ചെയ്‌തു. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.തന്റെ 22-ാം പിറന്നാളിനാണ് ഷിറെല്‍ ഗൊലാന്‍ എന്ന യുവതി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച നോര്‍ത്ത്‌വെസ്റ്റ് ഇസ്രയേലിലെ സ്വന്തം അപാര്‍ട്‌മെന്റിലാണ് ഷിറെല്‍ ജീവനൊടുക്കിയത്. നേരത്തെ രണ്ട് തവണ പിടിഎസ്ഡി ഗുരുതരമായതിനെ തുടര്‍ന്ന് ഷിറെലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലിനിടെ നടന്ന ഹമാസ് ആക്രമണത്തില്‍ നിന്നാണ് യുവതി രക്ഷപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഭയന്നോടിയ ഇരുവരും കുറ്റിക്കാടുകള്‍ക്കിടയില്‍ ഒളിക്കുകയായിരുന്നു. റെമോ എല് ഹൊസെയ്ല്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് അന്ന് ഇരുവരേയും രക്ഷിച്ചത്.

ഹമാസ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ മാനസികാര്യോഗവുമായി ബന്ധപ്പെട്ട ഒരു പദ്ധതിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ലെന്നും ആ വിഷയത്തില്‍ മുഖം തിരിക്കുകയാണ് സർക്കാർ ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

أحدث أقدم