പാലായിൽ വൻ രാസലഹരികളിൽപ്പെട്ട മയക്കുമരുന്നുകൾ വില്പനക്കായി കൈവശം വച്ച് കടത്തി കൊണ്ടുവന്ന് കൈകാര്യം ചെയ്ത കേസിൽ പ്രതികൾക്ക് 22 വർഷം ഉൾപ്പെടെ കഠിന തടവും പിഴയും ശിക്ഷ



 2023 മെയ് മാസം 23 ന്  പാലാ - തൊടുപുഴ റോഡിൽ പാല KSRTC ടെർമിനലിന് മുൻവശം സ്ഥിതി ചെയ്യുന്ന പുളിമൂട്ടിൽ സിൽക്സ് ൻ്റെ മുൻവശം റോഡരുകിൽ വച്ച്  വലിയ അളവിൽ വില്പനക്കായി കൂട്ടുത്തരവാദിത്തത്തോടെ MDMA,LSD മയക്ക് മരുന്ന്   കൈവശം വച്ച് കടത്തി കൊണ്ടു വന്ന  കേസിലെ പ്രതികളിൽ
    ഒന്നാം പ്രതിയായ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത്  വില്ലേജിൽ എരുമേലി സൗത്ത് നേർച്ചപാറ കര ഓലിക്കപാറയിൽ  വീട്ടിൽ അഷറഫ് മകൻ അഷ്കർ  അഷറഫ് (26  വയസ്സ്) ന്     22 വർഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും

 രണ്ടാം പ്രതിയായ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി സൗത്ത് വില്ലേജിൽ ആമക്കുന്ന് ഭാഗത്ത് കരയിൽ നിർത്താലിൽ വീട്ടിൽ നവാസ് മകൻ അൻവർഷാ N. N. .      ( 23 വയസ് ) ന് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും

 മൂന്നാം പ്രതി കോട്ടയം ജില്ലയിൽ എരുമേലി സൗത്ത് വില്ലേജിൽ എരുമേലി കരയിൽ കുളത്തുങ്കൽ വീട്ടിൽ അലിയാർ കെ. എം. മകൻ അഫ്സൽ അലിയാർ ( വയസ് 21 ) ന് 10 വർഷം കഠിനതടവിനും 1 ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും
             ബഹുമാനപ്പെട്ട തൊടുപുഴ NDPS സ്പെഷ്യൽ കോടതി ജഡ്ജ്  ഹരികുമാർ K N  പ്രതികൾക്ക് ശിക്ഷ വിധിച്ചു.
              കോട്ടയം EE AND ANSS എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് ജോൺ , എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവൻ്റീവ് ഓഫീസർ വിനോദ് കെ ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാം ശശിധരൻ, പ്രശോഭ് കെ വി ,നിമേഷ് കെ എസ് ,ദീപു ബാലകൃഷ്ണൻ എന്നിവർ ചേർന്ന് കണ്ടുപിടിച്ച കേസാണിത്.  ടി  കേസ്  കോട്ടയം അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ആർ. രാജേഷ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിട്ടുള്ളതുമാണ്.
    കേസിൽ പ്രോസിക്യൂഷന് വേണ്ടി NDPS കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ Adv.B Rajesh ഹാജരായി.
أحدث أقدم