പാലക്കാട് വടക്കാഞ്ചേരിയിൽ കാറിടിച്ച് വിദ്യാർഥികൾ മരിച്ചുഅതിവേഗത്തില്‍ പാഞ്ഞുവന്ന 24 ന്യൂസിന്‍റെ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു


പാലക്കാട്: വടക്കാഞ്ചേരിയിൽ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർഥികളാണ്. വെളളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. വാണിയമ്പാറ പള്ളിയില്‍ ജുമഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികള്‍. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.


റോഡിന്‍റെ ഇടതുവശം ചേര്‍ന്ന മണ്‍റോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട് അതിവേഗത്തില്‍ പാഞ്ഞുവന്ന 24 ന്യൂസിന്‍റെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.

أحدث أقدم