28 ലക്ഷത്തേത്തോളം ദീപങ്ങൾ തെളിയിച്ച് റെക്കോഡ് സ്വന്തമാക്കാൻ ഉത്തർ പ്രദേശ് സർക്കാർ


ലക്നൗ: അയോധ്യ രാമക്ഷേത്രത്തിൽ ദീപാവലി വേളയിൽ 28 ലക്ഷത്തോളം ദീപങ്ങൾ തെളിയിച്ച് ചരിത്രപരമായ ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനുള്ള തായാറെടുപ്പിലാണ് ഉത്തർ പ്രദേശ് സർക്കാർ. രാമന്‍റെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം നടക്കുന്ന ആദ്യ ദീപാവലി ആഘോഷമാണിത്. ഈ ഉത്സവത്തിന് ദൈവികതയും മഹത്വവുവും നൽകാനുള്ള ശ്രമത്തിലാണെന്ന് യുപി സർക്കാർ വ്യക്തമാക്കി.

അതിന് പുറമേ മറ്റൊരു റെക്കോഡിന് കൂടി ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സരയൂ ഘട്ടിൽ 1,100-ലധികം വേദാചാര്യന്മാരടക്കമുള്ളവർ ഒരുമിച്ച് ഏറ്റവും വലിയ ആരതി ഉഴിയുന്ന ചടങ്ങുകൂടി ദീപോത്സവത്തോടനുബന്ധിച്ച് നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി കലാകാരന്മാരാണ് അയോധ്യയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും പരിപാടിയിൽ പങ്കെടുക്കും.
أحدث أقدم