മുസാഫർനഗർ: ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. യുപിയിലെ ബേൽഡ ഗ്രാമത്തിലാണ് സംഭവം. മമത, ഭർത്താവ് ഗോപാൽ കശ്യപ് എന്നിവർ ചേർന്നാണ് കൊല നടത്തിയത്. കുഞ്ഞിന്‍റെ അമ്മയായ മമതയ്ക്ക് അടിക്കടി അസുഖങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് ദമ്പതികൾ ദുർമന്ത്രവാദികളെ സമീപിച്ചിരുന്നു. അവരാണ് കുഞ്ഞിനെ ബലി കഴിച്ചാൽ അസുഖം മാറുമെന്ന് വിശ്വസിപ്പിച്ചത്.
Video Player is loading.
Close PlayerUnibots.com
ഇതേത്തുടർന്ന് ഇറുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തി. കുറച്ചു ദിവസമായി കുഞ്ഞിനെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അയൽവാസികൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്. കുഞ്ഞിന്‍റെ മൃതദേഹം സമീപത്തെ കാട്ടിനുള്ളിൽ ഉപേക്ഷിച്ചതായും ദമ്പതികൾ മൊഴി നൽകിയിട്ടുണ്ട്.
കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. ദമ്പതികളെ കൊലയ്ക്ക് പ്രേരിപ്പിച്ച ദുർമന്ത്രവാദിയ്ക്കു വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്.