ബംഗളൂരുവില്‍ 2 കുഞ്ഞുങ്ങളടക്കം നാലംഗ കുടുംബം മരിച്ച നിലയില്‍ !!


ബാംഗളൂരിൽ സിങ്കനായക ഹള്ളിയില്‍ യുവാവിനേയും ഭാര്യയേയും രണ്ടു മക്കളെയും താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്.
കാബ് ഡ്രൈവർ കെ. അവിനാഷ് (33), ഭാര്യ മമത (30), അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് മരിച്ചത്. കലബുറുഗി സ്വദേശിയായ അവിനാഷും കുടുംബവും ആറ് വർഷമായി ബംഗളൂരുവിലാണ് താമസം.
അതേസമയം മരണ കാരണം എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
أحدث أقدم