സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,520 രൂപയായി. 59,000ത്തിലേക്ക് കുതിക്കുന്നതിനിടെയാണ് നേരിയ ആശ്വാസമായി ഇന്ന് വിലയിൽ കുറവ് വന്നത്
ഗ്രാമിന് 45 രൂപ കുറഞ്ഞ് 7315 രൂപയായി. ഈ മാസം തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഉയരുകയായിരുന്നു