സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 360 രൂപ കുറഞ്ഞു


സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,520 രൂപയായി. 59,000ത്തിലേക്ക് കുതിക്കുന്നതിനിടെയാണ് നേരിയ ആശ്വാസമായി ഇന്ന് വിലയിൽ കുറവ് വന്നത്
ഗ്രാമിന് 45 രൂപ കുറഞ്ഞ് 7315 രൂപയായി. ഈ മാസം തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പിന്നീടുള്ള ദിവസങ്ങളിൽ റെക്കോർഡുകൾ ഭേദിച്ച് സ്വർണവില ഉയരുകയായിരുന്നു


أحدث أقدم