ഹൂസ്റ്റണിൽ ഹെലികോപ്റ്റർ ടവറിലിടിച്ചു : 4 മരണം



ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് തീപിടിച്ച് നാല് പേർ മരിച്ചു. തിങ്കളാഴ്ച്ച ഹൂസ്റ്റണിലെ സെക്കൻഡ് വാർഡിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്.

ആർ44 എന്ന എയർക്രാഫ്റ്റാണ് അപകടത്തിൽപെട്ടത്. എല്ലിങ്ടൻ ഫീൽഡിൽ നിന്നും പറന്നുയർന്ന ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്. എന്നാൽ ഇത് എവിടേക്ക് പോകുകയായിരുന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
അപകടത്തിൽ മരിച്ചവർ ആരൊക്കെയെന്നതിൽ ഇതുവരെ ഒരു സ്ഥിരീകരണം വന്നിട്ടില്ല.ഹെലികോപറ്ററിൽ ആകെ എത്ര യാത്രക്കാർ ഉണ്ടായിരുന്നു, ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. അപകടകാരണവും ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

അപകട വിവരം അറിഞ്ഞയുടൻ അഗ്നിശമന സേന, പൊലീസ് ഉൾപ്പടെ സംഭവ സ്ഥലത്ത് എത്തിയിരുന്നു. അതേസമയം അപകടത്തിൽപെട്ടത് എച്ച്പിഡി ഹെലികോപ്റ്റർ അല്ല, മറിച്ച് പ്രൈവറ്റ് ടൂറിങ് ഹെലികോപ്റ്റർ ആണെന്ന് ഹൂസ്റ്റൺ സിറ്റി കൗൺസിൽ മെമ്പർ മാരിയോ കാസ്റ്റിലോ അറിയിച്ചു. അപകടത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
أحدث أقدم