ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ദിലീപിന് ജന്മദിന ആശംസകള്‍ അറിയിച്ചു. ദിലീപിന്റെയും കാവ്യ മാധവന്റെയും ഒരു ഫോട്ടോ പങ്കിട്ടു കൊണ്ടായിരുന്നു കാവ്യയുടെ ആശംസകള്‍. ഏകദേശം ഇരുപത്തിമൂവായിരത്തോളം ലൈക്കുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോസ്റ്റുകളുടെ എല്ലാം കമന്റ് ബോക്‌സ് കാവ്യ മാധവന്‍ ഓഫ് ചെയ്തിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.
അടുത്തതായി ദിലീപിന്റെ വീട്ടില്‍ നിന്നും ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷി ദിലീപ് ആണ് ആശംസയുമായി രംഗത്തെത്തിയത്. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മീനാക്ഷി ആശംസ അറിയിച്ചത്. ദിലീപിനൊപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു മീനാക്ഷിയുടെ പോസ്റ്റ്. ഇതിനോടകം തന്നെ അരലക്ഷത്തിനു മേലെ ലൈക്കുകള്‍ ഈ ഫോട്ടോയ്ക്ക് ലഭിച്ചു കഴിഞ്ഞു. ഈ ചിത്രത്തിന് താഴെ ദിലീപിന് പിറന്നാളാശംസകള്‍ അറിയിച്ചു നിരവധി പേരാണ് എത്തുന്നത്.

താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദിലീപിന്റെ 150-ാം ചിത്രമായ പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ളവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.