ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.. 5 പേർക്ക് പരിക്ക്...


പുനലൂർ മൂവാറ്റുപുഴ റോഡിൽ പൊൻകുന്നം എലിക്കുളത്ത് ശബരിമല തീർത്ഥാടകരുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാറിലും ഓട്ടോയിലും ഉണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ സമീപത്തെ തോട്ടിലേക്ക് മറിഞ്ഞു. ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന പനമറ്റം സ്വദേശികളായ ശശിക്കും ജിഷ്ണുവിനും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശികളായ രവി, ഉഷ, പെണ്ണമ്മ എന്നിവർ പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
أحدث أقدم