ഒരു കരക്കാരുടെ കാലഭൈരവന്‍ എന്ന കെട്ടുകാളയാണ് മറിഞ്ഞുവീണത്. ഇരുമ്പടക്കം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടുകാളയ്ക്ക് വലിയ ഭാരമുണ്ട്. രൂപത്തെ ക്രെയിനിന്റെ സഹായത്തോടെയാണ് ക്ഷേത്രത്തിലേക്ക് എത്തിക്കുന്നത്. ഇതിനിടെയാണ് അപകടം ഉണ്ടായത്.
ആദ്യം ഒന്ന് ചെരിഞ്ഞപ്പോള്‍ ക്രെയിന്‍ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. അപകടം മുന്നില്‍ കണ്ട് ആളുകളെ സമീപത്ത് നിന്ന് മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു.
വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ക്ഷേത്രഭരണസമിതി കെട്ടുകാളകള്‍ക്ക് ക്രമനമ്പരുകള്‍ നല്‍കിയിട്ടുണ്ട്. മറിഞ്ഞ കെട്ടുകാള കാലഭൈരവന്റെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. 20 ടണ്‍ ഇരുമ്പ്, 26 ടണ്‍ വൈക്കോല്‍ എന്നിവകൊണ്ടു നിര്‍മിച്ച കാലഭൈരവന്റെ നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ട്.