പാലക്കാട് സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ തീരുമാനം നാളെയുണ്ടാകുമെന്ന് പി വി അൻവർ. മണ്ഡലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിജെപി ജയിക്കുന്ന സാഹചര്യമെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പി വി അൻവർ വ്യക്തമാക്കി.ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന യുഡിഎഫ് നേതാക്കളാണ് തന്നെ ബന്ധപ്പെടുന്നതെന്നും അൻവര്‍ പ്രതികരിച്ചു.
പാലക്കാട് മണ്ഡലത്തില്‍ ബിജെപി ജയിക്കും. ആ അവസ്ഥയിലേക്ക് പോവുകയാണ് കാര്യങ്ങൾ. ബിജെപി ജയിച്ചാൽ അതിന്റെ ഉത്തരവാദിത്തം തന്റെ തലയിൽ ഇടാനാണ് ശ്രമമെന്നും പി വി അന്‍വര്‍ പറഞ്ഞു.കോണ്‍ഗ്രസിന്റെ അവസാന വാക്ക് സതീശനല്ലെന്നും അൻവർ പറഞ്ഞു