അഭിമുഖത്തിനിടെ ഒരാള്‍ മുറിയിലേക്ക് എത്തിയെന്നും അത് ലേഖികയുടെ കൂടെ വന്ന ആളെന്നാണ് ആദ്യം കരുതിയതെന്നും അങ്ങനെയല്ലെന്ന് അറിഞ്ഞത് പിന്നീടാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ‘ദ ഹിന്ദു’ ലേഖിക എത്തും മുമ്പ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തിയെന്നും അഭിമുഖത്തിനായി മുറിയിലേക്ക് കയറിയത് മൂന്നു പേരും ഒരുമിച്ചാണെന്നുമാണ് വിവരം.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അഭിമുഖത്തിനിടയിൽ കയറി വന്ന ഒരാൾ എന്ന് സൂചിപ്പിച്ചത് പി ആർ ഏജൻസിയുടെ സിഇഒയെ ആണ്. സുബ്രഹ്മണ്യനൊപ്പം പിആർ ഏജൻസിയുടെ സിഇഒ വിനീത് ഹൻഡയും ഈ അഭിമുഖത്തിന്റെ തുടക്കം മുതലുണ്ടായിരുന്നു എന്ന സൂചനയാണുള്ളത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി കൂടുതൽ ഇടപെടലുകൾ നടന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ദീപക് എന്ന വ്യക്തിയും മറ്റ് ഇംഗ്ലീഷ് മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൈസനിൽ നിന്നറിയിച്ചാണ് മാധ്യമങ്ങളെ സമീപിച്ചതും മാധ്യമ പ്രവർത്തകർക്ക് സന്ദേശം അയച്ചതും.