കോട്ടയം ജില്ലയിലെ സെപ്റ്റംബർ മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി ചങ്ങനാശ്ശേരിയേയും,മികച്ച സബ് ഡിവിഷനായി വൈക്കം സബ് ഡിവിഷനേയും തിരഞ്ഞെടുത്തു. ചങ്ങനാശ്ശേരിയെ പ്രതിനിധീകരിച്ച് ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ ബി. വിനോദ് കുമാറും, മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപെട്ട വൈക്കത്തിനുള്ള ക്യാഷ് അവാർഡ് വൈക്കം ഡി. വൈ.എസ്.പി സിബിച്ചൻ ജോസഫും ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയിൽ മികച്ച സേവനം കാഴ്ചവച്ച ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥൻ, ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്.ഓ ബി.വിനോദ് കുമാർ, എസ്.ഐ മാരായ വിപിൻ കെ.വി (മുണ്ടക്കയം പി.എസ് ), സന്തോഷ്.എസ്, എബ്രഹാം റ്റി.എം, ഷാബുമോൻ ജോസഫ്,(ചങ്ങനാശ്ശേരി) എ.എസ്.ഐ മാരായ പ്രദീപ് എൻ.ആർ( നർക്കോട്ടിക് സെൽ,) സുരേഷ് ( ചങ്ങനാശ്ശേരി) സി.പി.ഓ മാരായ ബൈജു. ബി, ഷമീർ എം, ആന്റണി സെബാസ്റ്റ്യൻ, കുര്യാക്കോസ് എബ്രഹാം(ചങ്ങനാശ്ശേരി ) വിഷ്ണു പി.എസ്, ശ്രീലാൽ( DHQ കോട്ടയം) തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ പോലീസ് മേധാവി പോലീസ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ പ്രശംസാ പത്രം നൽകി. ചടങ്ങിൽ അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡി.വൈഎസ്പി മാരും, എസ്.എച്ച്. ഓ മാരും മറ്റു പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
ജില്ലയിലെ മികച്ച സ്റ്റേഷനായി ചങ്ങനാശ്ശേരി.
Jowan Madhumala
0
Tags
Top Stories