കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രമേ ലഭിക്കൂ : ..




വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗ് നിർത്തലാക്കിയതായ സാഹചര്യത്തിലാണ് ഇത് .ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഡിജിറ്റൽ പെർമിറ്റുകൾ പ്രവാസികൾക്ക് മാത്രമാണ് ലഭിക്കുകയെന്നും ‘എക്‌സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചു.

വ്യക്തിഗത ഡ്രൈവിംഗ് പരിശീലകർ, ഫെയർ സർവീസ്, ഓൺ ഡിമാൻഡ് ഫെയർ സർവീസ്, ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാർ, പൊതു ബസുകൾ, വാനുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ ഡ്രൈവിംഗ് പെർമിറ്റുകളുടെ പ്രിന്റിംഗ് നിർത്തലാക്കിയത്. ഇനി മുതൽ ഈ ആപ്പിലൂടെ കിട്ടുന്ന ഡിജിറ്റൽ പതിപ്പ് മതിയാകും.

അതേസമയം ജോലി ആവശ്യത്തിനായി കുവൈത്തിന് പുറത്തേക്ക് പോകുന്നവർക്ക് ജോലി സ്വഭാവം കണക്കിലെടുത്ത് ഫിസിക്കൽ ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും തുടരാം.
أحدث أقدم