കാസര്‍ഗോഡ്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവവധി പേരിൽനിന്നു ഡിവൈഎഫ്ഐ നേതാവായ അധ്യാപിക തട്ടിയെടുത്തത് രണ്ടുകോടി രൂപയെന്ന് പോലീസ്.കുമ്പള കിദൂര്‍ സ്വദേശിനി നിഷ്മിത ഷെട്ടിയുടെ (24) പരാതിയിൽ അധ്യാപികയായ സചിത റൈയ്ക്കെതിരേ കുമ്പള പോലീസ് കേസെടുത്തിരുന്നു.
തുടർന്ന്, പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തതായി വിവരം ലഭിക്കുന്നത്. ബിരുദധാരിയായ നിഷ്മിതയ്ക്ക് കാര്‍ഷിക ഗവേഷണ സ്ഥാപനമായ സിപിസിആര്‍ഐയില്‍ (കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം) ജോലി വാഗ്ദാനം ചെയ്ത് 15.5 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.