കേ​ന്ദ്ര സ​ര്‍​ക്കാ​ർ ജോ​ലി വാ​ഗ്ദാ​ന ത​ട്ടി​പ്പ്: ഡി​വൈ​എ​ഫ്‌​ഐ വ​നി​താ നേ​താ​വ് ത​ട്ടി​യ​ത് ര​ണ്ട് കോ​ടി


കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​വ​ധി പേ​രി​ൽ​നി​ന്നു ഡി​വൈ​എ​ഫ്‌​ഐ നേ​താ​വാ​യ അ​ധ്യാ​പി​ക ത​ട്ടി​യെ​ടു​ത്ത​ത് ര​ണ്ടു​കോ​ടി രൂ​പ​യെ​ന്ന് പോ​ലീ​സ്.കു​മ്പ​ള കി​ദൂ​ര്‍ സ്വ​ദേ​ശി​നി നി​ഷ്മി​ത ഷെ​ട്ടി​യു​ടെ (24) പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​യാ​യ സ​ചി​ത റൈ​യ്‌​ക്കെ​തി​രേ കു​മ്പള പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തു​ട​ർ​ന്ന്, പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ര​വ​ധി പേ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി വി​വ​രം ല​ഭി​ക്കു​ന്ന​ത്. ബി​രു​ദ​ധാ​രി​യാ​യ നി​ഷ്മി​ത​യ്ക്ക് കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ സി​പി​സി​ആ​ര്‍​ഐ​യി​ല്‍ (കേ​ന്ദ്ര തോ​ട്ട​വി​ള ഗ​വേ​ഷ​ണ കേ​ന്ദ്രം) ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 15.5 ല​ക്ഷം രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ചെ​ന്നാ​ണ് പ​രാ​തി.


أحدث أقدم