സബ് ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ സ്ഥലം എം എൽ എ ആയ ചാണ്ടി ഉമ്മനെ പങ്കെടുപ്പിക്കാഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി



പാമ്പാടി.. സബ് ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ സ്ഥലം എം എൽ എ ആയ ചാണ്ടി ഉമ്മനെ പങ്കെടുപ്പിക്കാഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി  തുടർച്ചയായി എം എൽ എ യെ അവഗണിക്കാനാണ് ഭാവമെങ്കിൽ  മണ്ഡലത്തിൽ എത്തുന്ന മന്ത്രിമാരെ തടയുമെന്ന് നേതാക്കൾ പറഞ്ഞു. നിയോജക മണ്ഢലം പ്രസിഡണ്ട്  ഷാൻ ടി ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ ബി ഗിരീശൻ , യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, നേതാക്കളായ അഡ്വ: സിജു കെ ഐസക്, ബിനീഷ് ബെന്നി,അനീഷ് ഗ്രാമറ്റം, വി എസ് ഗോപാലകൃഷ്ണൻ,സെബാസ്റ്റ്യൻ ജോസഫ് , ബിജു പുത്തൻ കുളം, എം സി ബാബു, ഏലിയാമ്മ ആന്റെണി, പി എസ് ഉഷാകുമാരി , എൻ ജെ പ്രസാദ്, തുടങ്ങിയവർ പ്രസംഗിച്ചു. ജസ്റ്റിൻ പുതുശേരി, എബി ഏബ്രഹാം, ജസ്റ്റിൻ ജയിംസ്, അലൻ പമ്പൂർ,പ്രിൻസ് കാർത്തി, അഭിഷന്ത് മധു, ലിജിൻ സണ്ണി. തുടങ്ങിയവർ നേതൃത്വം നൽകി.
أحدث أقدم