മലയാളികൾക്ക് പൂജാ സമ്മാനവുമായി റെയിൽവേ.. രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ…


പൂജാ അവധിയിലെ തിരക്ക് കുറയ്ക്കാൻ കേരളത്തിന് രണ്ട് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. കേരളത്തിലേക്കും പുറത്തേയ്ക്കുമായിട്ടാണ് ട്രെയിനുകൾ അനുവദിച്ചത്.ചെന്നൈ മലയാളികൾക്ക് അനുഗ്രഹമായി കോട്ടയം – ചെന്നൈ സെന്റർ സ്പെഷ്യൽ തീവണ്ടിയാണ് ഒന്ന്. ചെന്നൈ സെൻട്രലിൽ നിന്ന് 10,12 തീയതികളിൽ രാത്രി 11.55നാണ് ട്രെയിൻ പുറപ്പെടുക. പിറ്റേ ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയം എത്തും. കോട്ടയത്തു നിന്ന് ഒക്ടോബർ 11,13 തീയതികളിൽ വൈകുന്നേരം 4.45ന് യാത്ര പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം കാലത്ത് 8.20നാണ് ചെന്നൈ സെൻട്രലിൽ എത്തുക. ആകെ 4 സർവീസുകൾ മാത്രമാണ് ഈ ട്രെയിനിനുള്ളത്.എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.

മലബാർ മേഖലയിലുള്ളവർക്ക് വലിയ ഉപകാരമാകുന്ന എറണാകുളം ജങ്ഷൻ – മംഗലാപുരം ജങ്ഷൻ തീവണ്ടിയാണ് മറ്റൊന്ന്. ഒക്ടോബർ 10 ഉച്ചയ്ക്ക് 12.30ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 9 മണിക്ക് മംഗലാപുരം എത്തും. തുടർന്ന് പിറ്റേ ദിവസം (ഒക്ടോബർ 11) ഉച്ചയ്ക്ക് 1.50ന് മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന തീവണ്ടി രാത്രി 9.25ന് എറണാകുളം എത്തും. ആകെ 2 സർവീസുകൾ മാത്രമാണ് ഉണ്ടാകുക. ആലുവ, തൃശൂർ, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, കാസർഗോഡ് എന്നിവയാണ് സ്റ്റോപ്പുകൾ.

أحدث أقدم