അതിരമ്പുഴ സ്വദേശിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി .




 നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ  കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. അതിരമ്പുഴ കാട്ടാത്തി ഭാഗത്ത് വലിയതടത്തിൽ വീട്ടിൽ ഡെൽവിൻ ജോസഫ് (26) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷക്കാലത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഇയാൾക്ക് ഏറ്റുമാനൂർ, കുറവിലങ്ങാട് എന്നീ സ്റ്റേഷനുകളില്‍  അടിപിടി, കൊലപാതക ശ്രമം, കവർച്ച, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ  തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
أحدث أقدم