തേവര- കുണ്ടന്നൂർ പാലം വീണ്ടും അടച്ചിടും..അടച്ചിടുക ഈ മാസം…


തേവര- കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടക്കും.പാലത്തിൽ വലിയ കുഴികൾ രൂപപ്പെട്ടത്തിൻ്റെ ഭാഗമായാണ് നിയന്ത്രണം.ഒരു മാസത്തേക്കാണ് അടച്ചിടുന്നത്. ഈ മാസം 15 മുതല്‍ അടുത്തമാസം 15 വരെയാണ് പാലം അടച്ചിടുക. ജര്‍മ്മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തും.പാലം അറ്റകുറ്റപ്പണികള്‍ക്കായി നേരത്തേയും അടച്ചിരുന്നു. ജൂലൈയിലായിരുന്നു പാലം അടച്ചത്. രണ്ട് ദിവസത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പാലം പിന്നീട് തുറന്നുകൊടുക്കുകയായിരുന്നു.

തുടര്‍ന്ന് പാലം ഉള്‍പ്പെടുന്ന റോഡിലെ ടാര്‍ മുഴുവന്‍ പൊളിച്ച് നവീകരിക്കാനായി സെപ്റ്റംബറിലും അടച്ചു. ഇതിന് പിന്നാലെ കുഴികള്‍ രൂപപ്പെട്ടതിനാലാണ് പാലം വീണ്ടും അടച്ചിടുന്നത്.ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി തുടങ്ങി പശ്ചിമകൊച്ചിയിലേക്ക് എത്തിപ്പെടാൻ യാത്രക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് തേവര- കുണ്ടന്നൂർ പാലമാണ്. രണ്ട് കിലോമീറ്ററിൽ താഴെയാണ് ഈ പാലത്തിന്റെ ദൂരം. ജൂൺ മാസത്തിൽ തുടങ്ങിയതാണ് പാലത്തിന്റെ ദുരവസ്ഥ. മഴക്കാലം കഴിഞ്ഞാൽ ഉടൻ തന്നെ പാലത്തിന്റെ പണി തുടങ്ങുമെന്ന് പിഡബ്ള്യുഡി നേരത്തെ വ്യക്തമാക്കിയിരുന്നു

أحدث أقدم