കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഒരു സന്തോഷ വാർത്ത..എന്തെന്നോ…


കേന്ദ്രസർക്കാർ ജീവനക്കാർ കാത്തിരിക്കുന്ന ഡിയർനസ് അലവൻസ് (ഡിഎ) വർധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാ‍ർ ഡിഎ 3% വർധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.

നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. 3% ഡിഎ വർദ്ധനവ് പ്രഖ്യാപിച്ചാൽ ഇത് 53% ആയി ഉയരും. 2024 ജൂലായ് മാസത്തേക്കുള്ള ഡിഎ വർധിപ്പിച്ചുള്ള തീരുമാനം വരുന്നതോടെ ജീവനക്കാർക്ക് ജൂലൈ മുതലുള്ള കുടിശ്ശികയും ലഭിക്കും. ഒരു കോടിയിലധികം ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതുവഴി ഗുണം ലഭിക്കുക.

أحدث أقدم