എഡിജിപി പി വിജയന്‍ ഇന്റലിജന്‍സ് മേധാവി. മനോജ് എബ്രഹം ക്രമസമാധാന ചുമതലയിലേക്ക് മാറിയ ഒഴിവിലാണ് നിയമനം. ഇത് സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി.എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു.എം.ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയൻ. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായത് വിജയന്‍ വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്.
പി വിജയന്‍ നിലവില്‍ പൊലീസ് അക്കാദമി മേധാവിയാണ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആദ്യ നോഡല്‍ ഓഫീസറായിരുന്നു. ശബരിമല പുണ്യപൂങ്കാവനം പദ്ധതിയിലും പി വിജയന്റെ നേതൃത്വത്തിലായിരുന്നു നടപ്പാക്കിയത്. കോഴിക്കോട് സ്വദേശിയാണ്.