രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ദ്രൗപദി മുർമുവിന് ഒരു വോട്ട് കിട്ടിയെന്നും ഈ വോട്ട് ഒരു അബദ്ധമായി കാണാനാവില്ലെന്നും നിലമ്പൂർ എംഎൽഎ പി വി അൻവർ. തെളിവ് സഹിതമാണ് പിവി അൻവർ ആരോപണം ഉന്നയിക്കുന്നത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരസ്പര സഹകരണ കച്ചവടത്തിന്റെ ടോക്കൺ അഡ്വാൻസ് ആയിരുന്നു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ബിജെപിക്ക് നൽകിയ ആ വോട്ടെന്നും അൻവർ ആരോപിച്ചു. പൊളിറ്റിക്കൽ നെക്‌സസിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഒരു എംഎൽഎ എൻഡിഎയ്ക്ക് വോട്ട് ചെയ്തു..തെളിവുകൾ പുറത്തു വിട്ട് അൻവർ…
Kesia Mariam
0