തിരുവനന്തപുരം:ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിൽ വിശദീകരണം തേടിയ ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവര്‍ണര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണ്ണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധവും രാജ്ഭവനെ മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രി. സ്വർണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി…എന്താണെന്നോ… ‘
Kesia Mariam
0
Tags
Top Stories