തൃശൂർ സ്വർണ റെയ്ഡ്…അഞ്ച് കൊല്ലത്തിനിടെ നടന്നത്..



തൃശൂരിൽ സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങളിൽ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചാണ് സ്ഥാപനം നികുതിവെട്ടിപ്പ് നടത്തിയത്.

പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം 2 കോടി മാത്രമാണ് കണക്കിൽ കാണിച്ചതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വിശദ പരിശോധനയ്ക്ക് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്കാണ് അന്വേഷണ ചുമതല.


أحدث أقدم