സംസ്ഥാനത്ത് തുടർച്ചയായ റെക്കോഡുകൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്.




കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ റെക്കോഡുകൾക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 58,280 എന്ന നിരക്കിലേക്കെത്തി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,285 രൂപയാണ് നൽകേണ്ടത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകളിട്ട് സ്വർണവില 58,720 എന്ന നിരക്കിലേക്കെത്തിയിരുന്നു. പിന്നാലെയാണ് നേരിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.

أحدث أقدم