രഞ്ജി ട്രോഫി… ബംഗ്ലാദേശിനെതിരായ ബാറ്റിംഗ് വെടിക്കെട്ടിനുശേഷം സഞ്ജുവെത്തി…


തിരുവനന്തപുരം: ബംഗ്ലാദേശ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സഞ്ജു സാംസൺ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനൊപ്പം ചേര്‍ന്നു. സഞ്ജുവിനൊപ്പം പേസര്‍ ബേസിൽ എൻ.പിയും ടീമിൽ എത്തിയിട്ടുണ്ട്. സഞ്ജു കൂടി ടീമിൽ എത്തുന്നതോടെ കേരളത്തിന്‍റെ ബാറ്റിംഗ് നിര കൂടുതൽ ശക്തമാകും.
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലും മികവ് കാട്ടാനായില്ലെങ്കിലും മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി സഞ്ജു റെക്കോര്‍ഡിട്ടിരുന്നു. 47 പന്തില്‍ 111 റണ്‍സടിച്ച സഞ്ജു ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്കോറും നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ അവസാന ടി20യില്‍ സെഞ്ചുറി നേടിയതോടെ അടുത്ത മാസം ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന നാലു ടി20 മത്സരങ്ങളടങ്ങിയ പരമ്പരയിലും സഞ്ജു ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

أحدث أقدم