കോതമംഗലത്ത് തെലുങ്ക് സിനിമ ഷൂട്ടിങ്ങിനെത്തിച്ച ആനകൾ തമ്മിൽ ഏറ്റുമുട്ടി.
പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠൻ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന ആന കാടുകയറി.
ആനയെ തിരിച്ചിറക്കാനുള്ള ശ്രമം തുടരുകയാണ്. വിജയ് ദേവരകൊണ്ട നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെത്തിച്ചതായിരുന്നു ആനകളെ.