സ്ത്രീത്വത്തെ അപമാനിച്ചു..ബീന ആന്റണി, മനോജ്, സ്വാസിക എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്…


യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടൻ മനോജിനുമെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭര്‍ത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്.

യൂട്യൂബിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് ബീനാ ആന്റണിക്കും മനോജിനും സ്വാസികയ്ക്കുമെതിരെ കഴിഞ്ഞ ആഴ്ചയാണ് ആലുവ സ്വദേശിനിയായ നടി പരാതി നല്‍കിയത്. പ്രമുഖ നടന്മാര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തില്‍ താരങ്ങള്‍ യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് നടി പരാതിയില്‍ വ്യക്തമാക്കിയത്. ഈ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

أحدث أقدم