സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചു : കഴിഞ്ഞ ദിവസങ്ങളിലായി സ്വര്‍ണ്ണവില പടിപടിയായി ഉയരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരുന്നത്



റെക്കോര്‍ഡ് കടന്ന് ഉയര്‍ന്ന സ്വര്‍ണ്ണ വില ഇന്നും പവന് 160 രൂപ കൂടി വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് സ്വര്‍ണ്ണവില 57,280 രൂപയായി. ഇന്ന് ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഇന്നലെ പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 56,960 രൂപയായി ഉയര്‍ന്നിരുന്ന സ്വര്‍ണ്ണവില നാലിന് റെക്കോർഡ് വിലയായി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നും സ്വര്‍ണവില വര്‍ദ്ധിച്ചതോടെ പുതിയ ഉയരം കുറിക്കുകയായിരുന്നു.
أحدث أقدم