ആർഎസ്എസ് ദൂതനായിരുന്നു എം ആർ അജിത് കുമാർ. മുഖ്യമന്ത്രി പിണറായി വിജനാണ് അജിത് കുമാറിനെ അയച്ചത്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദം ഇതിന്റെ തുടർച്ചയാണ്. ദേശീയ മാധ്യമത്തിന് അഭിമുഖം നൽകിയത് സംഘപരിവാറിനെ സന്തോഷിപ്പിക്കാനാണ്. കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കോൺഗ്രസ് വർഗീയതയുമായി സഹകരിക്കില്ലെന്നും സതീശൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമി വർഗീയ പാർട്ടിയാണെന്ന് ഇപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത്. നേരത്തെ അവർ പിന്തുണ നൽകിയ സംഘടനയാണത്. ഇപ്പോഴുള്ള ഈ നിലപാട് ശുദ്ധ തട്ടിപ്പാണ്. എൻസിപി എംഎൽഎമാർക്ക് അൻപത് കോടി ഓഫർ ചെയ്തത് മുഖ്യമന്ത്രിക്ക് അറിയാം. ഇക്കാര്യം അറിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം പാലിച്ചത് ആർഎസ്എസ് ബന്ധത്തിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു