ഓവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യ ബസ് ബൈക്കിലിടിച്ചു..സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ദാരുണാന്ത്യം…


കൊല്ലം: ചടയമംഗലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സിപിഎം തെരുവിൻഭാഗം ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണൻ ആണ് മരിച്ചത്. വൈകുന്നേരം നാലരയോടെ അർക്കന്നൂർ വെച്ചായിരുന്നു സംഭവം. രാധാകൃഷ്ണൻ സഞ്ചരിച്ചിരുന്ന ബൈക്കിനെ ബസ് ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രാധാകൃഷ്ണന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു വെച്ചു തന്നെ രാധാകൃഷ്ണൻ മരിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാബുരാജിന്റെ സഹോദരനാണ് രാധാകൃഷ്ണൻ. ചടയമംഗലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.


أحدث أقدم