30,000 രൂപയോളം വിലവരുന്ന ഗേറ്റാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. ഇരുവരും മാറാട്, ഫറോക്ക് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ലഹരി ഉപയോഗ കേസുകളിൽ ഉൾപ്പെടെ പ്രതികളാണെന്ന് അറസ്റ്റ് ചെയ്ത മാറാട് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മാറാട് ഇൻസ്‌പെക്ടർ ബെന്നി ലാലു, എസ്‌ഐമാരായ അജിത്ത്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.