الصفحة الرئيسيةTop Stories എഡിഎം നവീന്റെ മരണം..കലക്ടറെ തടഞ്ഞുവച്ച് ജീവനക്കാർ..വൻ പ്രതിഷേധം… Kesia Mariam أكتوبر 15, 2024 0 എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് ജീവനക്കാർ.പ്രതിഷേധക്കാർ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ.വിജയനെ തടഞ്ഞുവച്ചു. പൊലീസെത്തിയാണ് കലക്ടറെ മോചിപ്പിച്ചത്.നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ രാജിവയ്ക്കണം,ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, ഇവർക്കെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.