കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ കുട്ടികൾ തടസ്സം..പി​ഞ്ചു​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യും കൂട്ടാളിയും പിടിയിൽ…


രണ്ടു​മാ​സം മു​മ്പ് പ​രി​ച​യ​പ്പെ​ട്ട കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ത​ട​സ്സ​മാ​യ ര​ണ്ടു പി​ഞ്ചു​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യെ​യും കൂ​ട്ടാ​ളി​യെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​മ​ന​ഗ​ര ജി​ല്ല​യി​ലെ കെ. ​ഗ്രി​ഗൊ​റി ഫ്രാ​ൻ​സി​സ് (30), സ്വീ​റ്റി (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ദി​ര​ന​ഗ​റി​ലെ ബി.​ബി.​എം.​പി ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി ശി​വു​വി​ന്റെ ഭാ​ര്യ​യാ​ണ് സ്വീ​റ്റി.ഇ​വ​രു​ടെ ര​ണ്ടു മ​ക്ക​ളെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടു​മാ​സം മു​മ്പ് ത​ണ്ണേ​രി റോ​ഡി​ലെ പാ​ർ​ക്കി​ൽ ക​ണ്ടു​മു​ട്ടി​യ ഫ്രാ​ൻ​സി​സും സ്വീ​റ്റി​യും ത​മ്മി​ൽ ഇ​ഷ്ട​ത്തി​ലാ​യി. ഇ​രു​വ​രും ക​ഴി​ഞ്ഞ മാ​സം 27ന് ​രാ​മ​ന​ഗ​ര ഇ​ജൂ​റു​വി​ൽ വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് കു​ട്ടി​ക​ൾ​ക്കൊ​പ്പം താ​മ​സം തു​ട​ങ്ങി.എന്നാൽ തങ്ങളുടെ ജീവിതത്തിൽ കുട്ടികൾ തടസ്സമാണെന്ന് മനസിലാക്കിയ ഇവർ ആദ്യം ര​ണ്ടു വ​യ​സ്സു​ള്ള മൂത്തമകൻ കൊല്ലുകയായിരുന്നു. അ​സു​ഖം കാ​ര​ണം മ​രി​ച്ചു​വെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ശ്മാ​ശാ​നം ജീ​വ​ന​ക്കാ​ര​നെ സം​സ്ക​രി​ക്കാ​ൻ ഏ​ൽ​പി​ച്ചു. പിന്നീട് 11 മാ​സം പ്രാ​യ​മു​ള്ള ര​ണ്ടാ​മ​ത്തെ കു​ട്ടി​യെ​യും കൊ​ന്നു. എ​ന്നാ​ൽ, തു​ട​രെ​യു​ള്ള ശി​ശു​മ​ര​ണ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ശ്മ​ശാ​നം ജീ​വ​ന​ക്കാ​ര​ൻ യു​വാ​വി​നെ​യും യു​വ​തി​യെ​യും ചേ​ർ​ത്ത് വി​ഡി​യോ എ​ടു​ത്ത് പൊ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പൊ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തിക്കുകയായിരുന്നു.

أحدث أقدم