ടാങ്കർ ലോറി ദേഹത്ത് കയറി ഇറങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം..


വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് ഒരാൾ മരിച്ചു. തേൻകുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണൻ (43) ആണ് മരിച്ചത്. തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ ടോൾ പ്ലാസ കഴിഞ്ഞ് 200 മീറ്റർ ദൂരത്താണ് അപകടം സംഭവിച്ചത്. ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചതോടെ ഉണ്ണികൃഷ്ണൻ റോഡിലേക്ക് വീഴുകയും ഈ ലോറിയുടെ ചക്രം ഉണ്ണികൃഷ്ണന്റെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ഉണ്ണികൃഷ്ണൻ മരിച്ചു. നിർത്താതെ പോയ വാഹനം പിന്നീട് നാട്ടുകാർ പിന്തുടർന്ന് വാണിയംപാറയിൽ വച്ച് പിടികൂടി. വാഹനത്തെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
أحدث أقدم