മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് ജനം മറുപടി നല്‍കുമെന്നും കെ സുരേന്ദ്രന് പറഞ്ഞു. അങ്ങേയറ്റം അപലപനീയമായ പ്രസ്ഥാവനയാണ് എന്‍എന്‍ കൃഷ്ണദാസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും സിപിഐഎമ്മിന്റെ സമീപനരീതി തന്നെ ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്ക്കാരിക നായകന്മാരോ എഴുത്തുകാരോ ഒന്നും ഈ വിഷയത്തില്‍ പ്രതികരിച്ച് കണ്ടില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്,അതിന് പോലും വിലങ്ങിടാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി