സ്‌കൂളിന് സമീപം സ്ഫോടനം..കാറുകളുടെ ചില്ലുകൾ തകർന്നു..ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയാരംഭിച്ചു…




ന്യൂഡൽഹി : സ്‌കൂളിനു സമീപം ഉച്ചത്തിൽ സ്ഫോടനം. സ്കൂളിന്റെ മതിലിനോട് ചേർന്ന് കാലത്ത് 7.50നാണ് സ്ഫോടനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു.ഡല്‍ഹി രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപമാണ് സ്ഫോടനം ഉണ്ടായത്.

സ്‌കൂൾ കെട്ടിടത്തിൽ നിന്നും പൊട്ടിത്തെറി ശ്ബ്ദം കേട്ട നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ വെളുത്ത പുക കെട്ടിടത്തിൽ നിന്നും ഉയരുന്നതാണ് കണ്ടത്. ഇതോടെ ഇവർ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു.അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥികളും ജീവനക്കാരും കെട്ടിടത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമുണ്ടായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു.
أحدث أقدم