വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ നേരിടാൻ നടി ഖുശ്ബു സ്ഥാനാർത്ഥി ബിജെപി സാധ്യതാ പട്ടികയിൽ


വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ നേരിടാൻ ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ പ്രമുഖ നേതാവും നടിയുമായ ഖുശ്ബു സുന്ദറിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
ബിജെപിയുടെ അന്തിമപട്ടികയില്‍ താരവും ഇടം പിടിച്ചിട്ടുണ്ട്. താരത്തെ പരിഗണിക്കുന്ന കാര്യത്തില്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് അഭിപ്രായം തേടി.

പരമ്ബരാഗതമായി കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപിക്ക് ശക്തമായ ഒരു സാന്നിധ്യം ഉണ്ടാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിനായി, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ജനപ്രിയയായ ഖുശ്ബുവിനെ മത്സരിപ്പിക്കുന്നത് വലിയൊരു തന്ത്രമായി ബിജെപി കണക്കാക്കുന്നു.

സിനിമാ താരം കൂടിയായ സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം ബിജെപിയെ പ്രചോദിപ്പിച്ചിട്ടുണ്ട്. സമാനമായ ഒരു തന്ത്രം വയനാട്ടിലും പരീക്ഷിക്കുന്നതിലൂടെ, വോട്ടർമാരില്‍ വലിയ സ്വാധീനം ചെലുത്താൻ ബിജെപിക്ക് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

നാലുവർഷം മുമ്ബ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്ന ഖുശ്ബു സുന്ദർ, തമിഴ്‌നാട് ബിജെപിയില്‍ സജീവമായി പ്രവർത്തകയാണ്. കേരളത്തിലെ വോട്ടർമാർക്കിടയിലും ഖുശ്ബുവിന് വലിയ ആരാധകവൃന്ദമുണ്ട്.
أحدث أقدم