പുതുപ്പള്ളി സ്വദേശിയെ യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തി... മരിച്ചത് നഴ്സിംഗ് വിദ്യാർത്ഥി



വൂസ്റ്റർ/പുതുപ്പള്ളി ∙ യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം 
പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 
കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്  പോലീസ് അസ്വഭാവിക മരണത്തിന് അന്യേഷണം ആരംഭിച്ചു 
യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ് മരിച്ച നൈതിക്
യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ് 
സംസ്ക്കാര വിവരങ്ങൾ പുറത്ത് വന്നിട്ടില്ല


.
أحدث أقدم