മോഡൽ ലയൺസ് ക്ലബ് ഓഫ് മണർകാടിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ പരിശോധന ക്യാമ്പും നേത്ര പരിശോധന ക്യാമ്പും



മണർകാട് : മോഡൽ ലയൺസ് ക്ലബ് ഓഫ് മണർകാടിന്റെ ആഭിമുഖ്യത്തിൽ പെരുമ റെസിഡൻസ് അസോസിയേഷൻ, എസ് എൻ ഡി പി യോഗം ശാഖാ നമ്പർ 1337, വിജയപുരം റെസിഡൻസ് വെൽഫെയർ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ മണർകാട്   മൈക്രോലാബും  കോട്ടയം  ഡോ. അഗർവാൾസ് ഐ ഹോസ്പിറ്റലുമായി ചേർന്ന്, സൗജന്യ ജീവിത ശൈലീ രോഗനിർണയ രക്ത പരിശോധന ക്യാമ്പും, നേത്ര പരിശോധന ക്യാമ്പും, മണർകാട് ലയൺസ് ക്ലബ് ഹാളിൽ ഒക്ടോബർ 6 ഞായറാഴ്ച്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. റെജി എം. ഫിലിപ്പോസ് ഉദ്‌ഘാടനം നിർവഹിക്കും. 
ക്യാമ്പിൽ ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ സൗജന്യമായും, ബാക്കി ടെസ്റ്റുകൾക്ക് 30% വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നു. 
ക്യാമ്പിൽ നേത്ര പരിശോധന ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന എല്ലാവർക്കും പ്രിവിലേജ് കാർഡ് ലഭ്യമാക്കും. തിമിരത്തിനുള്ള ക്യാഷ് സർജറികളിൽ 10% ആനുകൂല്യം നൽകുന്നതായിരിക്കും
أحدث أقدم