ഹിന്ദു യുവതിയെ ഇസ്ലാമാക്കി മാറ്റാൻ ശ്രമിച്ച മലയാളി യുവാവ് ബിലാൽ റഫീഖിനെ കുടുക്കി ഛത്തീസ്ഗഡ് പോലീസ്



ബിലാൽ റഫീഖാണ് പിടിയിലായത് . നേഴ്സായ യുവതിയുമായി സോഷ്യൽ മീഡിയ വഴിയാണ് ബിലാൽ അടുത്തത് .

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥാനാണ് താനെന്നാണ് ബിലാൽ യുവതിയോട് പറഞ്ഞിരുന്നത് . ഇരുവരും ഒരുമിച്ച് കഴിയുകയും ചെയ്തു. രണ്ട് തവണ ഗർഭിണിയായ യുവതിയെ ഗർഭച്ഛിദ്രത്തിനും വിധേയയാക്കി. മൂന്നാമതും ഗർഭച്ഛിദ്രം നടത്താൻ തുനിഞ്ഞെങ്കിലും യുവതി ഇതിന് വിസമ്മതിക്കുകയും ബിലാലിനോട് വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ മതം മാറാതെ വിവാഹം കഴിക്കാനാകില്ലെന്നായിരുന്നു ബിലാലിന്റെ നിലപാട്.

യുവതിയുടെ നിർബന്ധത്തിന് വഴങ്ങി പ്രത്യേക നിയമപ്രകാരം മിശ്രവിവാഹം ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും അതും ബിലാൽ വൈകിപ്പിച്ചു. തുടർന്നാണ് യുവതി പരാതി നൽകിയത് .
أحدث أقدم